ചങ്ങനാശേരി: ചങ്ങനാശേരി അഞ്ചപ്പം ഭോജനശാലയിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എട്ട് മുതൽ വീണ്ടും ഭക്ഷണം വിളമ്പും. ഒരു മേശയിൽ രണ്ട് പേർക്ക് ഇരുന്ന് കഴിക്കാനാണ് സൗകര്യമൊരുക്കുക. രാവിലെ 8 മുതലുള്ള സമയത്ത് പ്രാതലും ചായയും അഞ്ചപ്പത്തിലുണ്ടാവും. ഉപ്പുമാവ്, പുട്ട്, ഇഡലി, ദോശ തുടങ്ങിയ വിഭവങ്ങളാണ് ദിവസവും മാറി മാറി തയാറാവുക. ഉച്ചഭക്ഷണ ക്രമീകരണം പോലെ ഓരോരുത്തരും ഇഷ്ടമുള്ളത് പെട്ടിയിൽ നിക്ഷേപിക്കുമ്പോൾ പണം നൽകാനാവാത്ത കുറച്ചു പേരെക്കൂടി കരുതാനാവും എന്ന രീതിയിലാണ് രാവിലത്തെയും ക്രമീകരണം.
ഫാ.ബോബി ജോസ് കട്ടിക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഞ്ചപ്പത്തിൽ വായനശാലയും പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച്ച ദിവസങ്ങളിൽ ചലച്ചിത്ര പ്രദർശനവുമുണ്ട്.