എലിക്കുളം: ഫ്‌ളവേഴ്‌സ് പുരുഷ സ്വാശ്രയസംഘം ഉരുളികുന്നത്ത് സൂപ്പർമാർക്കറ്റ് ആരംഭിച്ചു. പത്ത് അംഗങ്ങളുടെ കൂട്ടായ്മയിൽ
പലചരക്ക്, പച്ചക്കറി, പഴം, ഉണക്കമീൻ എന്നിവയുടെ വിപണനം കൂടാതെ ഹോട്ടലുമുണ്ട്. ഫോണിൽ ഓർഡർ ചെയ്യുന്നവർക്ക് വീടുകളിൽ സാധനം എത്തിച്ചുകൊടുക്കും. സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. സംഘം രക്ഷാധികാരി സാജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി, പഞ്ചായത്തംഗങ്ങളായ യമുന പ്രസാദ്, സിനി ജോയി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.സി സോണി, വി.കെ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.