കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി പൊതുസഭ ചേർന്നു. ഭിന്നശേഷിക്കാരുടെ വിവിധ വിഷയങ്ങൾ കൗൺസിലർമാർ നേരിട്ട് മനസിലാക്കി. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് സഭ ചേർന്നത്. നഗരസഭാദ്ധ്യക്ഷ ബീന ജോബി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടിൽ, ഏലിയാമ്മ കുര്യാക്കോസ്, ബീന സിബി, ഐബിമോൾ രാജൻ, മായ ബിജു തുടങ്ങിയവർ പങ്കെടുത്തു.