parking

രാജകുമാരി: നോർത്ത് രാജകുമാരിയിൽ നിന്ന് മഞ്ഞക്കുഴിക്ക് പോകുന്ന വഴിയിലെ അനധികൃത പാർക്കിംഗ് നാട്ടുകാരെ വലയ്ക്കുന്നു.എസ് .ബി .ഐ യിൽ വരുന്നവരുടെ വാഹനങ്ങൾ റോഡിൽ ഇരുവശവും കൊണ്ടിടുന്നതുമൂലം എന്നും ഗതാഗത തടസ്സമാണ്. ഒപ്പം പ്രദേശവാസികൾക്ക് കാൽനട പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ്‌.റോഡ് ടാറിംഗ് നടത്തിയപ്പോൾ ഇരുവശവും വലിയ കട്ടിംഗായി നിൽക്കുകയാണ്. ഇരുവശത്തും കോൺക്രീറ്റ് നടത്താത്തതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.ബാങ്കിൽ വരുന്നവർ കൊണ്ടുവരുന്ന വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിലായാണ് പാർക്ക് ചെയ്തിട്ടുന്നത്. ഇത്തരം അനധികൃത പാർക്കിംഗിനെതിരെ നടപടി വേണമെന്നതാണ് പൊതുജനത്തിന്റെ ആവശ്യം.