കട്ടപ്പന: കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കട്ടപ്പന നഗരസഭ 80 മേശകളും ഇരിപ്പിടങ്ങളും നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മായ ബിജു, കൗൺസിലർമാരായ ധന്യ അനിൽ, ഏലിയാമ്മ, പ്രശാന്ത് രാജു, സാലി കുര്യാക്കോസ്, ഷൈനി സണ്ണി, സ്‌കൂൾ ഹെഡ്മിസ്ട്രസ് രാജി, പി.ടി.എ. പ്രസിഡൻന്റ് പി.വി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.