കട്ടപ്പന: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കെ.വി.വി.ഇ.എസ്. ഇരട്ടയാർ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കെ.വി.വി.ഇ.എസ്. കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് പി.കെ. മാണി യോഗം ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി തുടങ്ങിയവരെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്‌കാരങ്ങളും നൽകി. യൂണിറ്റ് പ്രസിഡന്റ് ജോബി കണ്ണമുണ്ടയിൽ, ബെന്നിച്ചൻ പീറ്റർ, ബിനോയി പുറംചിറ എന്നിവർ നേതൃത്വം നൽകി