പാലാ: കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറുമെന്ന് പ്രസിഡന്റ് ജയകൃഷ്ണൻ നമ്പൂതിരി സെക്രട്ടറി പി.ജി ജഗന്നിവാസൻ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 7ന് സുകൃതഹോമം, രാത്രി 8.15 നും 8.45 നും മദ്ധ്യേ തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്. നാളെ രാവിലെ 9ന് ഉത്സവബലി, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്.
7ന് രാവിലെ 8.30ന് നവകാഭിഷേകം, ശ്രീഭൂതബലി, 9ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളത്ത്. 11ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് നവകം, ശ്രീഭൂതബലി, 9.30ന് ശ്രീബലി, 10ന് കാവടിയഭിഷേകം, വൈകിട്ട് 5ന് പറവെയ്പ്പ്, രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 12ന് വൈകിട്ട് 3ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ട് എഴുന്നള്ളത്ത്, 5ന് ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.