പിഴക്: ജയ് ഹിന്ദ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വായനമത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് മത്സരം നടത്തിയത്. ലൈബ്രറി പ്രസിഡന്റ് ഷിലു കൊടൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബേബി മൈക്കിൾ ചീങ്കല്ലേൽ, ജോസ് എലിപ്പുലിക്കാട്ട്, വി.ഡി ജോസഫ് എന്നിവർ പ്രസംഗിച്ചു.