കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892 ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥർ സ്വാമി സ്മാരക ശാഖയിൽ 7ാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് മുതൽ 9 വരെ നടക്കും. ഒന്നാം ഉത്സവ ദിനമായ ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് ശുദ്ധികലശപൂജ,9ന് അഭിഷേകം, വൈകിട്ട് 6ന് ദീപാരാധന, 6.30നും 7നും മദ്ധ്യേ വിനോദ് തന്ത്രിയുടെയും മേൽശാന്തി നിബുശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് ഉത്സവസന്ദേശം, 8.30ന് അന്നദാനം. രണ്ടാം ഉത്സവദിനമായ 6ന് പതിവ് ക്ഷേത്രചടങ്ങുകൾ.

മൂന്നാം ഉത്സവദിനമായ 7ന് രാവിലെ 5.30 മുതൽ പതിവ് ക്ഷേത്രചടങ്ങുകൾ, വൈകിട്ട് 5.30ന് നടതുറപ്പ്. 7ന് പ്രതിഷ്ഠാദിന സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ വാസു സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.മാധവൻ നന്ദിയും പറയും. രാത്രി 9ന് അന്നദാനം.

നാലാം ഉത്സവ ദിനമായ 8ന് രാവിലെ 5.30 മുതൽ പതിവ് ക്ഷേത്രചടങ്ങുകൾ, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7ന് നിയുക്ത ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് പ്രഭാഷണം നടത്തും. ശാഖാ ദേവസ്വം സെക്രട്ടറി പി.ജി ബിനോമോൻ നന്ദി പറയും. അഞ്ചാം ഉത്സവദിനമായ 9ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7.30ന് എതൃത്ത് പൂജ, 8.30ന് പഞ്ചവിംശതി കലശപൂജ, 9.30ന് ഉച്ചപൂജ, 11.45ന് പ്രതിഷ്ഠാദിന പൂജ, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ദീപാരാധന, 7ന് കൊടിയിറക്ക് തുടർന്ന് പ്രസാദവിതരണം.