മുക്കൂട്ടുതറ: മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ തുടക്കമാകും. ഉത്സവം 11ന് ആറോട്ട്കൂടി സമാപിക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒരേസമയം 5ൽ അധികം ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് സി.വി സുരേഷ് ബാബുവും ജനറൽ സെക്രട്ടറി വി.എം രാജനും അറിയിച്ചു.
6ന് പുലർച്ചെ 4ന് ഹരിനാമകീർത്തനം, 5ന് പള്ളിയുണർത്തൽ, 5.15ന് നിർമ്മാല്യദർശനം, 6ന് ഉഷപൂജ, മറ്റ് വിശേഷാൽ പൂജകൾ, തുടർന്ന് എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കും. വൈകിട്ട് 5ന് ക്ഷേത്രസന്നിധിയിൽ ലക്ഷമിവിലാസം ആർ.സുഭാഷ് കൊടിക്കൂറ സമർപ്പിക്കും, 6ന് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. സമാപനദിവസമായ 11ന് വൈകിട്ട് 4.30ന് ആറാട്ട് ബലി, 5ന് ക്ഷേത്രസന്നിധിയിൽ നിന്ന് ആറാട്ട് പുറപ്പാട്, 6ന് ക്ഷേത്രകുളത്തിൽ തിരു ആറാട്ട്, 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, 7ന് കൊടിയിറക്ക്, വലിയകാണിക്ക.