പാലാ: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പാലാ പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന് വീടൊരുങ്ങുന്നു.
മാണി സി.കാപ്പൻ എം.എൽ.എയും സഹോദരൻ ചെറിയാൻ സി.കാപ്പനുമാണ് രാജന് വീട് വയ്ക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം നൽകിയത്. കവീക്കുന്നിൽ വാടകയ്ക്കാണ് രാജൻ ഇപ്പോൾ താമസിക്കുന്നത്. രോഗിയായ രാജന്റെ ദുരവസ്ഥ മനസിലാക്കിയ ജനമൈത്രി പൊലീസ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പാലാ മേഖല, പാലാ യു.പി.ജി.എസ് സ്‌കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മ, പാലാ ബ്ലഡ് ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചു നല്കുന്നത്.
രാജന്റെ ഭവനത്തിന്റെ കല്ലിടീൽ പാലാ ഡിവൈ.എസ്.പി.സാജു വർഗീസ് നിർവഹിച്ചു. ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡിവൈ .എസ്.പി വിനോദ് പിള്ള, ജനമൈത്രി ജില്ലാ അസി.നോഡൽ ഓഫീസർ സരസിജൻ ,ചെറിയാൻ.സി കാപ്പൻ ,പാലാ എസ്.എച്ച്.ഒ അനൂപ് ജോസ്, നിർമ്മാണ കമ്മറ്റി കൺവീനർ കെ.ആർ സൂരജ്, കമ്മറ്റി ട്രഷറാർ ടോമി കുറ്റിയാങ്കൽ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജനമൈത്രി സബ് ഡിവിഷൻ കോർഡിനേറ്റർ എ.എസ്.ഐ സുരേഷ് കുമാർ ആർ, എസ്.ഐ. അഭിലാഷ്, ജനമൈത്രി സി.ആർ.ഒ മാരായ എ.റ്റി ഷാജിമോൻ, എ.എസ്.ഐ ബിനോയി തോമസ് , പൊലീസ് അസ്സോസിയേഷൻ ഭാരവാഹികളായ പ്രേംജി എസ്. ഡി, അജേഷ് കുമാർ, ബിറ്റ് ഓഫീസർമാരായ സുദേവ് എസ്, പ്രഭു കെ.ശിവറാം, ജനസമിതിയംഗങ്ങളായ സജി വട്ടക്കാനാൽ, മുൻസിപ്പൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ , പി ഡി ജോർജ് ,ജയൻ കരൂർ , ജോർജ് സന്മനസ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന രാജന്റെ സഹപാഠികളായ അനിൽ കെ.വി ,പീറ്റർ എസ് എന്നിവർ പങ്കെടുത്തു.