കറുകച്ചാൽ: മദ്യലഹരിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. നെടുംകുന്നം പൊങ്ങൻപാറ സതീഷാണ്(42) പിടിയിലായത്. പരിക്കേറ്റ ഇയാളുടെ ഭാര്യ പ്രിൻസി (40) കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സതീഷ് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുകയും വാക്കത്തി ഉപയോഗിച്ച് പ്രിൻസിയുടെ തലയിൽ വെട്ടുകയുമായിരുന്നു.

ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന മകളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇവരെ സതീഷ് കത്തി വീശി ഭീഷണിപ്പെടുത്തി. പിന്നീട് സമീപവാസികൾ ചേർന്ന് പ്രിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പൊങ്ങൻപാറയിൽ നിന്നാണ് സതീഷനെ പിടികൂടിയത്. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.