kob-rony

പുതുപ്പള്ളി : കൈപ്പനാട്ട് മണലേൽ പരേതനായ എം.എം. ഫിലിപ്പിന്റെയും കുറിച്ചി നേരിയത്തറ കുടുംബാംഗം തങ്കമ്മ ഫിലിപ്പിന്റെയും മകൻ സെന്റ് മരിയ ട്രാവൽസ് ഉടമ റോണി ഫിലിപ്പ് (63) നിര്യാതനായി. കേരള പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസ്സോസിയേഷൻ മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു. ഭാര്യ: തുരുത്തി കളത്തിപ്പറമ്പിൽ ഗ്രേസ് റോണി. മകൻ: ഡോ. ജിനോ റോണി ഫിലിപ്പ് (എം.യു.എം. ഹോസ്പിറ്റൽ, മോനിപ്പളളി) മരുമകൾ: പൊടിമറ്റം തേനക്കരയിൽ ഡോ. ഷാലിയ മാത്യു. സംസ്‌കാരം ഇന്ന് 10.30 ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.