a-j-john

തലയോലപ്പറമ്പ് : പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടസമുച്ചയം ഇന്ന് രാവിലെ രാവിലെ 10ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്റി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്റി ഡോ.ടി.എം.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സ്‌കുളിൽ നടക്കുന്ന ശിലാഫലക അനാച്ഛാദനം സി.കെ ആശ എം.എൽ.എ നിർവഹിക്കും.തോമസ് ചാഴിക്കാടൻ എം.പി മുഖ്യാതിഥിയാകും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോട്ടയം കോഓർഡിനേ​റ്റർ കെ.ജെ പ്രസാദ് ഹൈടെക് പദ്ധതി വിശദീകരണം നടത്തും. അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോൾ തുടങ്ങിയവർ സംസാരിക്കും.