വൈക്കം : വല്ലകം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും തിരുന്നാളിന് ഫൊറോന പള്ളി വികാരി ഫാ: ജോസഫ് തെക്കിനേൻ കൊടിയേറ്റി. പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ മാടശ്ശേരി ,ഫാ.ഡിസ്റ്റോ കദളിക്കാട്ട് എന്നിവർ സഹകാർമ്മീകത്വം വഹിച്ചു. കൺവീനർമാരായ രാജു എളമ്പാശ്ശേരി ,സിബു അറയ്ക്കൽ, അഗസ്റ്റ്യൻ തോമസ് മങ്ങാട്ടെപറമ്പിൽ, ട്രസ്റ്റിമാരായ ജോർജ്ജ് പഴയമഠം, എബ്റഹാം മങ്ങാട്ട്, വൈസ് ചെയർമാൻ സന്തോഷ് അറയ്ക്കൽപറമ്പിൽ എന്നിവർ നേതൃത്വം നല്കി.