വൈക്കം : കൊതവറ പുത്തൻതറ മുത്തപ്പൻ ക്ഷേത്രത്തിലെ ചോതിനക്ഷത്ര മഹോത്സവം വിവിധ ചടങ്ങുകളോടെ നടത്തി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമാക്കി. ഗണപതിഹോമം,കലശപൂജ,ബ്രഹ്മകലശ എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി പാണാവള്ളി ഷാജി അരവിന്ദൻ മുഖ്യകാർമ്മികനായി. മേൽശാന്തി ഷിബിൻ,ആരോമൽ ശാന്തി,നന്ദു ശാന്തി,അരുൺദാസ് ശാന്തി, എന്നിവർ സഹകാർമ്മികത്വം വഹിച്ചു. കലശപൂജയ്ക്കുശേഷം ബ്രഹ്മകലശം പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, സെക്രട്ടറി വിജേഷ് പുത്തൻതറ, നന്ദഗോപൻ കുളച്ചിറ, വിരണാധരൻ, അജയൻ, സാബു, രാജേഷ്, ഗീതാസാബു, ശ്രീലത, വനജ, മിനി പൂർണ്ണേന്ദു എന്നിവർ നേതൃത്വം നൽകി. 10ന് ഏഴാംപൂജ നടത്തും.