തലയോലപ്പറമ്പ് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, സ്‌കൂൾ പ്രിൻസിപ്പാൾ വി.കെ അശോക് കുമാർ, ഹെഡ്മിസ്ട്രസ് കെ.കെ.നിഷ, പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി, പഞ്ചായത്ത് അംഗങ്ങളായ ഷിജി വിൻസന്റ്, അഞ്ജു ഉണ്ണികൃഷ്ണൻ, എസ്.എം.ഡി.സി ചെയർമാൻ ജോൺ.വി ജോസഫ്, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്ര തലയോലപ്പറമ്പ് ടൗൺ ചുറ്റി സ്‌കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.