തെങ്ങണ: ചങ്ങനാശേരിയുടെ ഹൃദയഭാഗമായ തെങ്ങണായുടെ ശോചനീയമായ അവസ്ഥയ്ക്ക് പരിഹാരമായി തെങ്ങണ മേഖല റെസിഡൻസ് വെൽഫയർ അസോസിയേഷൻ സംയുക്തമായി 15 ഇന കർമ്മ പരിപാടികൾ വികസനരേഖയായി മാടപ്പള്ളി പഞ്ചായത്ത് ഭരണസമിതി മുമ്പാകെ സമർപ്പിച്ചു.തെങ്ങണ റസിഡൻസ് വെൽഫയർ അസോസിയേഷൻ കൺവീനർ മൈത്രി ഗോപീകൃഷ്ണൻ, ജോയിന്റ് കൺവീനർമാരായ ജയഭദ്രൻ, ജോസ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വികസനരേഖ സമർപ്പിച്ചത്.