ഉല്ലല : ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 14 ന് തുടങ്ങും. 5 ന് ഗണപതിഹോമം, സോപാനസംഗീതം, 8 മുതൽ ശ്രീബലി, 9 ന് തിരുനടയിൽ ആദ്യ പറനിറയ്ക്കൽ (കമലമ്മ രവീന്ദ്രനാഥ്സിംഗ് മണ്ണാശ്ശേരിൽ), 5 ന് ദീപാരാധന, ദീപക്കാഴ്ച, 7.30 ന് ഭഗവതിസേവ. 15 ന് രാവിലെ 7 ന് ഗുരുനാരായണപാരായണം, വൈകിട്ട് 5 ന് ദീപാരാധന, ദീപക്കാഴ്ച, 16 ന് രാവിലെ 7 ന് ശ്രീബലി, ഭാഗവതപാരായണം, 5 മുതൽ ദീപാരാധന, ദീപക്കാഴ്ച. 17ന് 7ന് ശ്രീബലി, 5 മുതൽ ഗുരുദേവകൃതികളുടെ പാരായണം, ദീപാരാധന, ദീപക്കാഴ്ച. 18ന് കുംഭഭരണി മഹോത്സവം. 7ന് ഭാഗവതപാരായണം, 5ന് കാഴ്ചശ്രീബലി, തുടർന്ന് സ്പെഷ്യൽ ദീപാലങ്കാരം, 9.30ന് ക്ഷേത്രനടയിൽ അവസാന പറനിറയ്ക്കൽ (പി.എസ്.പുരുഷോത്തമൻ അമ്പാടി പാവുംതലയ്ക്കൽ), 2 ന് വിളക്കിനെഴുന്നള്ളിപ്പ്, 2.30 ന് വലിയകാണിക്ക, കാർത്തിക കാവടി അഭിഷേകം.