കുമരകം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുമരകം കവണാറ്റിൻകരയിലെ കെ.റ്റി.ഡി.സി വാട്ടർ സ്കേപ്പ് റിസോർട്ടിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കുമരകം കെ.റ്റി.ഡി.സിയിൽ 11 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി, കെ.സുരേഷ് കുറുപ്പ് എം.എൽ.എ ,ടൂറിസം സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ടൂറിസം ഡയറക്ടർ ബാലകിരൺ, കെ.റ്റി.ഡി.സി എം.ഡി കൃഷ്ണ തേജ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി തുടങ്ങിയവർ പങ്കെടുക്കും. കുമരകം പക്ഷിസങ്കേതത്തിന് സമീപം വേമ്പനാട് കായൽ തീരത്താണ് കെ.റ്റി.ഡി.സി വാട്ടർ സ്കേപ്പിന്റെ നവീകരിച്ച 40 പുതിയ കോട്ടേജുകൾ പ്രവർത്തിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റോറെന്റും ഇതിനോടൊപ്പമുണ്ട്.