school

കാമാക്ഷി: തങ്കമണി ഗവ. ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. . തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളിൽ നടക്കുന്ന യോഗം റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. മോഹനൻ ശിലാഫലകം അനാഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആർ.എം.എസ്.എ. പദ്ധതിപ്രകാരം ഒരു കോടി രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്.