youth

കോട്ടയം : കേരള കോൺഗ്രസ് (എം)​ മുൻകാലങ്ങളിൽ ജില്ലയിൽ മത്സരിച്ചിരുന്ന പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ എന്നീ സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കണമെന്നും, യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടു. കടുത്തുരുത്തി ഒഴികെയുള്ള എല്ലാ സീറ്റുകളും കോൺഗ്രസ് ഏറ്റെടുക്കണമെന്ന ഡി.സി.സി യുടെ പരസ്യപ്രസ്താവന യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും യോഗം വിലയിരുത്തി. കോട്ടയം ഡി.സി.സി. തലമറന്ന് എണ്ണ തേക്കുകയാണ്. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി യു.ഡി.എഫിന് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെടു. ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റുമാരയ , ഷിനു പാലത്തുങ്കൽ,ടിംസ് പോൾ, ജോമോൻ ഇരുപ്പക്കാട്ട്, ബിജോയി പി.ജെ,സിനു മനയത്ത്, ജസ്റ്റ്യൻ പാലത്തുങ്കൽ, സഞ്ചു കുതിരാനിൽ ,ബിബിൻ തോമസ്, ഷാജി കുര്യൻ,തുടങ്ങിയവർ പ്രസംഗിച്ചു.