ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിൽ മെമ്പറില്ലാത്ത 14ാം വാർഡിൽ പ്രസിഡന്റ് ഗ്രാമസഭ വിളിച്ചുചേർക്കും. വാർഡിൽ വിജയിച്ച ജോജോ ചീരാംകുഴി പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് മരിച്ചു. പദ്ധതി രൂപീകരണ ഗ്രാമസഭ എല്ലാ വാർഡിലും പൂർത്തീകരിക്കേണ്ടതിനാൽ തിങ്കളാഴ്ച 2.30ന് ഇളങ്ങുളം സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ നടത്തുമെന്ന് പ്രസിഡന്റ് എസ്.ഷാജി അറിയിച്ചു. പദ്ധതി രൂപീകരണം, ഗുണഭോക്തൃപട്ടിക അംഗീകരിക്കൽ,​ തൊഴിലുറപ്പ് പദ്ധതി എന്നിവയാണ് ഗ്രാമസഭയുടെ അജൻഡ.