ഇളങ്ങുളം: എലിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മെയിൻ ഈസ്റ്റേൺ ഹൈവേ ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ പാറയ്ക്കൽ, വി.ഐ അബ്ദുൽ കരിം, ജോഷി കെ .ആന്റണി, അഡ്വ. ബൈജു ഇടപ്പാടിക്കരോട്ട്, ജോസ് മറ്റമുണ്ടയിൽ, തോമസ് പാലക്കുഴ,മാത്യു പൊറ്റേടം, ഗീത രാജു, കെ.എം ചാക്കോ, യമുന പ്രസാദ്, സിനിമോൾ, അഭിജിത്ത് ആർ.പനമറ്റം, റിച്ചു കൊപ്രാക്കളം, ജിഷ്ണു പറപ്പള്ളിൽ, മനീഷ് ഫിലിപ്പ്, ജിബിൻ ശൗര്യാംകുഴി, അഡ്വ. ബിജു ഈരൂരിക്കൽ, ജോയ് പതിയിൽ, മാത്യു നെല്ലിമലയിൽ, സജി കണിയാംപറമ്പിൽ, ബാബു ചെഞ്ചേരിയിൽ എന്നിവർ നേതൃത്വം നൽകി.