കോട്ടയം: ജില്ലയിലെ 36 ഗ്രാമപഞ്ചായത്തുകളിൽ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ വിതാനിക്കുന്നതിന് 3.10 കോടി രൂപയുടെ കയർ ഭൂവസ്ത്രം വാങ്ങുന്നതിന് ധാരണയായി. ഏറ്റുമാനൂർ കെ.എൻ.ബി ഹാളിൽ നടന്ന യോഗത്തിൽ എം ജി. എൻ. ആർ. ഇ. ജി.എസ് ജോയിൻ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.എസ്. ഷിനോ, വൈക്കം കയർ പ്രോജക്ട് ഓഫീസർ എസ്. സുധ വർമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍ സെക്രട്ടറിമാർ എന്നിവർ ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.എസ് ശരത് യോഗം ഉദ്ഘാടനം ചെയ്തു. കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് എം.എൻ ജയജീവ്, കയർ പ്രോജക്ട് അസിസ്റ്റൻ്റ് രജിസ്ട്രാർ സി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.