പൊൻകുന്നം:റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഹൈജീനിക് കാലിത്തൊഴുത്തിന്റെ ചിറക്കടവ് പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം ബി .രവീന്ദ്രൻ നായർ, വാർഡംഗം കെ. ജി രാജേഷ്, സീനിയർ വെറ്റിനറി സർജൻ ഡോ.ആർ.അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ എല്ലാ വാർഡിലും തൊഴുത്ത് നിർമ്മാണം പൂർത്തിയായി.