പാലാ: പാലാ സഹൃദയസമിതിയുടെ സഹൃദയം സുവർണ്ണം വാട്‌സാപ്പ് ഗ്രൂപ്പിൽ ഇന്ന് 5 മുതൽ ലളിതാംബിക അന്തർജ്ജനം അനുസ്മരണവും കവിയരങ്ങും നടക്കും. അന്തർജ്ജനത്തിന്റ 33ാം ചരമവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ രവി പാലാ അദ്ധൃക്ഷത വഹിക്കും. തിരുവനന്തപുരം എം.ജി കോളേജ് മലയാളം വകുപ്പ് തലവൻ ഡോ.അജയപുരം ജ്യോതിഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും.