vinod
വിനോദ്‌

കട്ടപ്പന: കാട്ടുപന്നിയെ കെണിവച്ച് പിടികൂടി കൊന്ന് കറിവച്ച കേസിൽ ഒരാൾ അറസ്റ്റിലായി. അയ്യപ്പൻകോവിൽ കോടാലിപ്പാറ പ്ലാക്കൽ വിനോദാ(37) ണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് കറിവച്ച ഒരു കിലോയും ഇറച്ചിയായി സൂക്ഷിച്ച 2 കിലോയും ഇറച്ചി കണ്ടെത്തി. വനം വകുപ്പ് അയ്യപ്പൻകോവിൽ റേഞ്ച് പരിധിയിലുള്ള കോടാലിപ്പാറയിലെ പുരയിടത്തിലെത്തിയ കാട്ടുപന്നിയേയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. റേഞ്ച് ഓഫിസർ റോയി വി.രാജൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്‌മോൻ ജോസുകുട്ടി, പി.ജി. അനീഷ്, ഡി.സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.