വൈക്കം: സ്വാതന്ത്ര്യസമരത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഉജ്വലമായ സമരമാണ് കർഷകരടേതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ. കേന്ദ്ര സർക്കാരിന്റെ പുതിയ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിക്കവലയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, എൻ അനിൽ ബിശ്വാസ്, ഡി.രഞ്ജിത്കുമാർ, പി.പ്രദീപ്, അഡ്വ. കെ.പ്രസന്നൻ, കെ.വി ജീവരാജൻ, എ.സോമൻ എന്നിവർ പ്രസംഗിച്ചു.