വൈക്കം: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലിസ് മെഡൽ ലഭിച്ച വൈക്കം പൊലിസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ കെ.നാസറിനെ വൈക്കം ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വൈക്കം സി.ഐ എസ്.പ്രദീപിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദനയോഗം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജനമൈത്രി പൊലീസിന്റെ ഉപഹാരം സി.കെ ആശ എം.എൽ.എ കെ.നാസറിനു നൽകി. വൈക്കം ഡിവൈ.എസ്.പി ജി.സനൽകുമാർ, നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ കൗൺസിലർമാർ, ജനമൈത്രി സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.