
അടിമാലി: മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂളിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.വിദ്യാലയങ്ങൾ അടഞ്ഞ് കിടന്ന കൊവിഡ് കാലത്തായിരുന്നു സ്‌കൂളിനോട് ചേർന്ന് ഇവിടെ താമസിച്ച് പോന്നിരുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നെൽകൃഷിക്ക് തുടക്കം കുറിച്ചത്.കൃഷി വിളവെടുപ്പിന് പാകമായതോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൊയ്ത്തുത്സവം സംഘടിപ്പിച്ചു.അടിമാലി കൃഷി ഓഫീസർ വി .കെ .ഷാജി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കുറുവ ഇനത്തിൽപ്പെട്ട വിത്തിനമായിരുന്നു നെൽകൃഷിക്കായി ഉപയോഗിച്ചത്.സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബിജി ജോസ്,അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ വിനോദ് തുടങ്ങിയവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.കാർമ്മൽ ജ്യോതി സ്‌കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് മുമ്പ് സംസ്ഥാനതലത്തിൽ തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്.