
കോട്ടയം : പിൻവാതിൽ നിയമനങ്ങളിലൂടെ പി.എസ്.സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മുട്ടമ്പലത്തെ പി.എസ്.സി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് വലയം മറികടന്ന് മുന്നോട്ട് നീങ്ങിയ പ്രവർത്തകർക്ക് നേരെ ലാത്തിവീശി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിക്ക് പരിക്കേറ്റു. കഞ്ഞിക്കുഴിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിന്റു കുര്യൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, അഡ്വ. ടോം കോര, സിജോ ജോസഫ്, സുബിൻ മാത്യു, റോബി ഊടുപുഴയിൽ, നായിഫ് ഫൈസി, തോമസുകുട്ടി മുകാല, ഷാൻ റ്റി ജോൺ, ജിൻസൺ ചെറുമല, റിജു ഇബ്രാഹിം, നിബു ഷൗക്കത്ത്, അജീഷ് വടവാതൂർ, അനുഷ തങ്കപ്പൻ, വൈശാഖ് പി.കെ, രാഹുൽ മറിയപ്പള്ളി, അരുൺ ശശി, ജെയ്സൺ പെരുവേലിൽ, ജയിംസ് തോമസ്, ആൽബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.