വൈക്കം:കർഷകരെ മില്ലുടമകളുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സപ്ലൈ കോ കർഷകരിൽ നിന്നും നേരിട്ട് നെല്ല് വാങ്ങി മില്ലുടമകൾക്ക് കൈമാറുന്ന രീതി ആവിഷ്കരിക്കണമെന്ന് കുട്ടനാട് സംയുക്തസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ കെ.ഗുപ്തൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എൻ.കെ കുമാരൻ, കൺവീനർ ഡോ.കെ.ടി റജികുമാർ, ജോ:കൺവീനർ പി.സി.ബേബി, കമ്മറ്റിയംഗങ്ങളായ പ്രവീൺ.കെ.മോഹൻ, കെ.കെ.മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.