അടിമാലി:കരിമ്പുലിയുടെ ആക്രമണത്തിൽ വളർത്ത് നായയ്ക്ക് പരിക്കേറ്റു.

വെളളിയാഴ്ച രാത്രി 12 മണിയോടെ പുലിയെ കണ്ടത്.ദേവിയാർ കോളനി മുനിയറച്ചാൽ വിജയന്റെ (ലോട്ടറി തമ്പിയുടെ) വീട്ടിലെത്തിയ പുലി തമ്പിയുടെ നായയെ ആക്രമിച്ചു.കരച്ചിൽ കേട്ട് വിജയൻ മുറ്റത്തക്ക് ഇറങ്ങിയപ്പോൾ പുലി ഇരുളിൽ മറഞ്ഞു.ഭയന്ന ഇവർ പൊലീസിന്റെയും വനംവകുപ്പിന്റെയും സഹായം തേടി.കുതിരകുത്തി വനമേഖലയിൽ നിന്ന് വന്നതാണെന്ന് കരുതുന്നു.ഇതിന് മുൻപ് ആരും ഇവിടെ പുലിയെ കണ്ടിട്ടില്ല.ഇതോടെ ജനങ്ങൾ ഭയന്നിരിക്കുകയാണ്.പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.