കട്ടപ്പന: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ സംരംഭകത്വ ബോധവത്ക്കരണ ചൊവ്വാഴ്ച്ച രാവിലെ 10.30ന് നടക്കും. സംരംഭകത്വം, പഞ്ചായത്ത് ലൈസൻസിംഗ്, വിവിധ വായ്പ പദ്ധതികൾ, സ്വയം തൊഴിൽ പദ്ധതികൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 9188127099, 9446062007, 04868 232979.