വൈക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ 12 ന് വൈകിട്ട് 4 മുതൽ 6 വരെ സംഘടിപ്പിക്കുന്ന 'സ്പീക് യംഗ് 'യുവത പറയുന്നു ഭാവി കേരളത്തെക്കുറിച്ച് പരിപാടിയുടെ വൈക്കം നിയോജകമണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണം 8 ന് ഉച്ചകഴിഞ്ഞ് 2ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡ് അംഗം ജയ്ക്ക് സി.തോമസ്, ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർ ലൈജു ടി.എസ്, ജില്ലാ കോ- ഓർഡിനേറ്റർ കെ.മിഥുൻ തുടങ്ങിയവർ പങ്കെടുക്കും.