ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പായിപ്പാട്,തൃക്കൊടിത്താനം,മാടപ്പള്ളി,വാഴപ്പള്ളി,വാകത്താനം പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ഗ്രാമസഭ ചേർന്നു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുനിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനു ജോബ് സ്വാഗതം പറഞ്ഞു. ജില്ലാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിന്ദു ജോസഫ്, ടി.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസമ്മ മത്തായി, മണിയമ്മ രാജപ്പൻ, സോഫി ലാലിച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ.രാജു, സബിത ചെറിയാൻ, ലൈസമ്മ ആന്റണി, ടീനാമോൾ റോബി, വർഗീസ് ആന്റണി, മാത്തുക്കുട്ടി പ്ലാത്താനം, ബീനാ കുന്നത്ത്, സൈന തോമസ് ,ബി.ഡി.ഒ എം.ഇ ഷാജി, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.