ചങ്ങനാശേരി : ചങ്ങനാശേരി മാർക്കറ്റിൽ പണ്ടികശാലക്കടവ് ചൂളയിൽ വേലുവിന്റെ മകൻ കെ.വി.നടരാജൻ (82) ചേർത്തല സൗപർണ്ണകയിൽ വീട്ടിൽ നിര്യാതനായി. പ്രമുഖ കുമ്മായം വ്യവസായി ആയിരുന്നു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ്, കൗൺസിലർ, ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ പി.എൻ.സതീദേവി വൈക്കം തൊണ്ടിത്തലയിൽ കുടുംബാംഗം. മക്കൾ : പരേതനായ അഡ്വ.ബിനു എൻ.രാജ്, അനി എൻ.രാജ്, ലേഖ രാജീവ്. മരുമക്കൾ : പരേതയായ നിഷ, രാഖി, രാജീവ്. സംസ്‌കാരം നടത്തി.