മുണ്ടക്കയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ്, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് ചൊവ്വാഴ്ച 3ന് സ്വീകരണം നല്കും. മുണ്ടക്കയം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ്‌ എം.കെ.തോമസ് കുട്ടി ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം യൂണിറ്റ് പ്രസിഡൻ്റ് ആർ സി.നായർ അദ്ധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രേഖ ദാസ് ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ, സംസ്ഥാന കൗൺസിൽ അംഗം അജിമോൻ മുക്കൂട്ടുതറ, ത്രിതല പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ,മാധ്യമ പ്രവർത്തകർ എന്നിവർ സംസാരിക്കും.