പൊൻകുന്നം: പൊൻകുന്നം-മണിമല കെ.എസ്.ആർ.ടി.സി ബസ് സർവീസ് മുടങ്ങുന്നത് മൂലം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. രാത്രി 9.30ന് പൊൻകുന്നത്ത് നിന്ന് മണിമലയ്ക്കും രാവിലെ 6.30ന് മണിമലയിൽ നിന്ന് പൊൻകുന്നത്തേയ്ക്കുമുള്ള സർവീസുകളാണ് ഇപ്പോൾ നിർത്തലാക്കിയത്. കൊവിഡ് മൂലം യാത്രക്കാർ കുറവാണെന്ന വാദമാണ് അധികൃതരുടേത്. പടനിലം, കിഴക്കേകവല, ചെറുവള്ളി, കാവുംഭാഗം, മണ്ണനാനി തുടങ്ങിയ പ്രദേശങ്ങളിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. സർവീസ് പുനരാരംഭിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.