പാലാ: കോട്ടയം ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ സബ്ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു. പാലാ മുനിസിപ്പൽ ആരോഗൃ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മധു ഭാരതദാസ്, സെക്രട്ടറി സോനാ സ്വപ്ന ജോസ്; വൈസ് പ്രസിഡന്റ് സന്തോഷ് പാറയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

വിജയികൾക്ക് പാലാ മുനിസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം സമ്മാനങ്ങൾ വിതരണം ചെയ്തു.