പാലാ:നഗരസഭ പ്രദേശത്തെ മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെയും നഗരസഭാ ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി മുനിസിപ്പൽ അതിർത്തി വരെ വൃത്തിയാകാൻ നഗരസഭ തീരുമാനിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തീരങ്ങളിലുള്ള കാടും വള്ളിപ്പടർപ്പുകളും നീക്കംചെയ്യും. നാളെ രാവിലെ 10ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ശുചീകരണപ്രവൃത്തികൾ ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ കൗൺസിലർമാർ നഗരസഭാ ജീവനക്കാർ വ്യാപാരികൾ സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്നിവർ ഇതിൽ പങ്കാളികളാവും. ആരോഗ്യ സ്ഥിരംസമിതിയുടെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തുന്നതെന്ന് സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.