prasanth
പ്രശാന്ത് കന്തപാണി

കട്ടപ്പന: ഒഡീഷ സ്വദേശിനിയായ 15കാരിയെ പീഡിപ്പിച്ച കേസിൽ അന്യ സംസ്ഥാന തൊഴിലാളിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ ബിസാം കട്ടക് സ്വദേശി പ്രശാന്ത് കന്തപാണി(26) യാണ് പിടിയിലായത്. പെൺകുട്ടിയെ കാണാതായെന്നുള്ള അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്ന് പ്രതിക്കൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിസംബറിൽ മറ്റൊരു അന്യതൊഴിലാളിയെ പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലായ ശേഷമാണ് പെൺകുട്ടിയെ കാണാതായത്.