obit-baby-56

നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ എസ്റ്റേറ്റ് മാനേജരെ ഏലത്തോട്ടത്തിനുള്ളിൽ മരംവീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലാ എസ്റ്റേറ്റ് മാനേജർ കട്ടപ്പന വള്ളക്കടവ് കുളത്തിങ്കൽ കെ.എം. ബേബി(56) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തോട്ടത്തിനുള്ളിലെ മരത്തിൽ തീ കത്തുന്നത് കണ്ട് അന്വേഷിക്കാൻ പോയതിനിടെ മരം ഒടിഞ്ഞ് ദേഹവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉടുമ്പൻചോല പൊലീസ് പറഞ്ഞു. അതേസമയം ബേബിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ :ജെസി. മക്കൾ: വിപിൻ, ജിബിൻ.