മുണ്ടക്കയം: കൊട്ടാരക്കര - ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കുമിടയിൽ പതിനൊന്ന് അപകടവളവുകൾ.
കൊലകൊല്ലിവളവ് എന്നറിയപ്പെടുന്ന പൈങ്ങനവളവാണ് ഏറെ അപകടകരം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ
പന്ത്രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും, മുന്നറിയിപ്പ് ബോർഡുകളും, സുരക്ഷ സംവിധാനങ്ങളില്ലാത്തതുമാണ് അപകടങ്ങൾക്ക് പ്രധാനകാരണം. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി മുണ്ടക്കയം പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗം ദേശീയപാത വിഭാഗത്തോട് പ്രശ്നം ഉന്നയിച്ചെങ്കിലും തണുപ്പൻ സമീപനമാണ് ഉണ്ടായത്.