ഉരുളികുന്നം: ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളി ക്ഷേത്ര പുനർനിർമ്മാണ ഭാഗമായി വൃക്ഷപൂജ നടത്തി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. തേക്ക് ആയില്ലൂർ കിഴക്കേൽ രാജമ്മ തങ്കപ്പനും ആഞ്ഞിലി വാഴപ്പിള്ളിൽ വി.എൻ.പ്രഭാകരൻനായരുമാണ് സംഭാവന ചെയ്തത്. ഇരുവൃക്ഷങ്ങളും മുറിക്കുന്നതിന് മുന്നോടിയായി പൂജ നടത്തി ഉളികൊത്ത് നിർവഹിച്ചു.
ശ്രീകോവിലുകളും ചുറ്റമ്പലവും പുനർനിർമ്മിക്കുന്നതിന് ഒന്നരക്കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തച്ചുശാസ്ത്ര വിദഗ്ധൻ വേഴപ്പറമ്പിൽ ചിത്രൻ നമ്പൂതിരിപ്പാടാണ് കണക്ക് തയാറാക്കിയത്.