പാമ്പാടി: ശിവദർശന ദേവസ്വം ട്രസ്റ്റിന്റെ പാമ്പാടി മഹാദേവക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിന്റെ ആധാര ശിലാപ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12.15 നും 12.35 നും മധ്യേ നടക്കും. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി ആധാര ശിലപ്രതിഷ്ഠിക്കും. ക്ഷേത്രം തന്ത്രി സജി തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം പ്രസിഡന്റ് അഡ്വ.പ്രകാശ് പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും.