പൊൻകുന്നം: കെ.എസ്.ഇ.ബി പൊൻകുന്നം ഡിവിഷന്റെ 'സേവനം വാതിൽപ്പടിക്കൽ പദ്ധതി' ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചതിന് ശേഷമായിരുന്നു ചടങ്ങ്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, സബ്ഡിവിഷൻ അസി.എക്‌സി.എൻജിനീയർ ഡന്നീസ് ജോസഫ്, എക്‌സി.എൻജിനീയർ കെ.കെ.അമ്മിണി, അസി.എക്‌സി.എൻജിനീയർ മാത്യുക്കുട്ടി ജോർജ്, ജനപ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, ഉപഭോക്തൃഫോറം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രവിവരണംകെ.എസ്.ഇ.ബി.പൊൻകുന്നം ഡിവിഷന്റെ സേവനം വാതിൽപ്പടിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ.നിർവഹിക്കുന്നു.