വൈക്കം : എൽ.ഡി.എഫ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈക്കം പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കാടൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എം.സുജിൻ അദ്ധ്യക്ഷത വഹിച്ചു. പി. ശശിധരൻ, എം. കെ. രവീന്ദ്രൻ, എം. ഡി. ബാബുരാജ്, ഷിബു. ഡി. അറക്കൽ, ലേഖ മനോജ്, എബ്രഹാം പഴയകടവൻ, ജോസ് പള്ളിവാതുക്കൽ, ജോസ് കുര്യൻ, മിൽട്ടൻ എടശ്ശേരി എന്നിവർ പ്രസംഗിച്ചു.