വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് വൈക്കം വെച്ചൂർ റോഡരികിൽ തോട്ടകം ഇലഞ്ഞിചുവട് ഭാഗത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെയും സ്‌നാക്‌സ് കോർണറിന്റെയും ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണിയും ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബിയും ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിനി സലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഹരിദാസ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എം.എൽ സെബാസ്റ്റ്യൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമേഷ് പി.ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത മധു, എസ്.ദേവരാജൻ, ഷീബ ബൈജു, പ്രീജു ശശി, സെക്രട്ടറി എസ്. ദേവി പാർവതി, അസി.എൻജീനീയർ എസ്.സജിത എന്നിവർ പങ്കെടുത്തു.